10:19am 01 October 2026
NEWS
മന്ത്രിസഭായോഗത്തിൽ ആശയക്കുഴപ്പം; പി.ജെ. ജോസഫിന്റെ പദവി പ്രഖ്യാപനം നീളുന്നു
01/10/2026  08:08 AM IST
ന്യൂസ് ബ്യൂറോ
മന്ത്രിസഭായോഗത്തിൽ ആശയക്കുഴപ്പം; പി.ജെ. ജോസഫിന്റെ പദവി പ്രഖ്യാപനം നീളുന്നു

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന് പദവി നൽകുന്നതു സംബന്ധിച്ച തീരുമാനം ഇന്നലെ ചേർന്ന മന്ത്രിസഭായോഗം മാറ്റിവെച്ചു. മന്ത്രി മോൻസ് ജോസഫിന്റെ അസാന്നിധ്യമാണ് തീരുമാനമെടുക്കുന്നതിന് തടസ്സമായത്.
 പി.ജെ. ജോസഫിന് കാബിനറ്റ് റാങ്കോടെ വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകാനാണ് ആലോചന.
 ഡൽഹിയിലായിരുന്ന മുഖ്യമന്ത്രിയുടെ തിരിച്ചുവരവ് വൈകിയതിനെ തുടർന്ന് രാവിലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം വൈകിട്ട് നാലുമണിയിലേക്ക് മാറ്റുകയായിരുന്നു. യോഗം മാറ്റിയതറിയാതെ മന്ത്രി മോൻസ് ജോസഫ് ആലപ്പുഴയിൽ പരിപാടികൾ നിശ്ചയിച്ചതിനാൽ യോഗത്തിൽ പങ്കെടുക്കാനായില്ല.
​ പതിവിന് വിരുദ്ധമായി മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനവും ഔദ്യോഗിക പത്രക്കുറിപ്പും മുഖ്യമന്ത്രി ഒഴിവാക്കി.
​കഴിഞ്ഞയാഴ്ചത്തെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നുവെന്നും, ഇതിന്റെ ഭാഗമായി വാർത്താസമ്മേളനങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്. ഇന്നലെ നടക്കേണ്ടിയിരുന്ന മറ്റ് മന്ത്രിമാരുടെ വാർത്താസമ്മേളനങ്ങളും മാറ്റിെവെച്ചിട്ടുണ്ട്.
​ മന്ത്രി മോൻസ് ജോസഫിന്റെ സാന്നിധ്യമില്ലാതെ അന്തിമ തീരുമാനം എടുക്കേണ്ടതില്ല എന്ന നിലപാടിലാണ് സർക്കാർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img